ഇരിങ്ങാലക്കുട: ഒത്തുകൂടലുകള്‍ പരസ്പരം വളരാന്‍ സഹായിക്കട്ടെയെന്നും ദുഃഖങ്ങള്‍ പങ്കുവച്ച് കുറയ്ക്കാനും സന്തോഷങ്ങള്‍ പങ്കുവെച്ച് ഇരട്ടിക്കുവാനും കഴിയട്ടെയെന്നും ബിഷപ് പറഞ്ഞു. മുന്‍ കെസിവൈഎം ഭാരവാഹികളുടെ കുടുംബസംഗമവും ആദരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോഷി പുത്തിരിക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോണ്‍ കവലക്കാട്ട് മുഖ്യാതിഥിയായിരുന്നു.
ഇരിങ്ങാലക്കുട പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറും മുന്‍ കെസിവൈഎം ചെയര്‍മാനുമായിരുന്ന അഡ്വ. വിജു വാഴക്കാലയേയും, കാട്ടൂര്‍ പഞ്ചായത്തംഗവും മുന്‍ കെസിവൈഎം ചെയര്‍മാനുമായിരുന്ന ജൂലിയസ് ആന്റണിയേയും ബിഷപ് പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷാജന് ചക്കാലക്കല്‍, ജനറല്‍ കണ്‍വീനര്‍ പോള്‍ മംഗലന്‍, ടെല്‍സണ്‍ കോട്ടോളി, അഡ്വ. നിധിന് തോമസ്, സഞ്ജു ഷാജന്, റെന്‍സി നിതിന്‍ എന്നിവര്‍ സംസാരിച്ചു.